തുഷാര ബിന്ദുക്കൾ

     “തന്നിഷ്ടത്തിന് ജീവിക്കാനാണെങ്കിൽ വേറെ സ്ഥലം നോക്കിക്കോണം ഇവിടെ പറ്റില്ല ഇവിടെ ഞാനും എന്റെ കുടുംബവും സ്വന്ഥമായി താമസിക്കുന്ന വീടാണ്. ഞങ്ങൾക്കൊന്ന് സ്വസ്ഥമായി ഉറങ്ങണം” . കാതിൽ ഈയം ഉരുക്കിയൊഴിച്ചതുപോലെയുള്ള വാക്കുകൾ  കേട്ടത് വിശ്വസിക്കാനാവാതെ വീണ്ടും കാതോർത്തു.  സ്വപ്നമല്ല സത്യം തന്നെ  എന്ത് കേൾക്കരുതെന്ന് ആഗ്രഹിച്ചോ അത് കേട്ടിരിക്കുന്നു. താനിന്നലെ രാത്രി പഴയകാല സുഹൃത്തിനോട് പതിവിൽ കവിഞ്ഞ് രാത്രി ഫോണിൽ സംസാരിച്ചതാണ് പ്രശ്നം. സംസാരിക്കുന്നതിന്റെ ശബ്ദവും ഹാളിലെ വെളിച്ചവും കൊണ്ട് അനന്തുവിന്റെ കുടുംബത്തിന്റെ ഉറക്കം തടസപ്പെട്ടത്രേ.  കോളേജ് കാലംContinue reading “തുഷാര ബിന്ദുക്കൾ”

ജീവിതം പുതിയ കാഴ്ചപ്പാടിലൂടെ…

കാൻസറും വിഷാദരോഗവും ഒക്കെ ബാധിച്ചാൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും അല്ലേ. കുറച്ചു കാലത്തെ അജ്ഞാതവാസം നമ്മളെ കുറെയൊക്കെ മാറ്റിക്കളയും . അങ്ങനെയുള്ള അജ്ഞാതവാസത്തിനു ശേഷം ഞാൻ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു. നമുക്ക് വീണ്ടും നടന്നു തുടങ്ങാം നിലാവ് വീണ ആ വഴികളിലൂടെ. ഇടയ്ക്ക് കഥകളും കവിതകളും പെയിന്റിംഗുകളും ഒക്കെ ആയി എല്ലാം എന്റെ സ്വന്തം സൃഷ്ടികൾ

നിറഭേദങ്ങൾ

” ബെല്ലടിക്കാറായില്ലേ.  എല്ലാവരും വേഗം ക്ലാസ്സിൽ കയറ്” അന്നമ്മ ടീച്ചറാണ്. ഫസ്റ്റ് ബെല്ലടിച്ചു കഴിയുമ്പോൾ ടീച്ചറുടെ ഒരു റോന്തുചുറ്റൽ പതിവാണ്. “ദിവ്യ ലക്ഷ്മി എന്താ ഇവിടെ? ഡാൻസ് ക്ലാസ്സിനുണ്ടോ?’ “ഇല്ല ടീച്ചർ.വെറുതെ ഇതു വഴി പോയപ്പോൾ നോക്കി നിന്നെന്നേയുള്ളൂ.” “ഉം. വേഗം പോയി ക്ലാസ്സിൽ കയറ്’ രാവിലെ 8.30 മുതൽ 9.30 വരെ ബിന്ദുജ ടീച്ചറുടെ ഡാൻസ് ക്ലാസ്സുണ്ട്. ഞാനും കൂടി പൊയ്ക്കോട്ടേ എന്ന് കെഞ്ചി ചോദിച്ചതാണ്. കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത് ഡാൻസ് കളിച്ചു നടക്കാനാണോContinue reading “നിറഭേദങ്ങൾ”

യവനിക

    ” എന്തായി,  എല്ലാവരും എത്തിയില്ലേ?   ഇപ്പോൾ തന്നെ സമയം വൈകി.”   ലോനപ്പൻ ചേട്ടനാണ്. രാഗലയ നാടക സമിതിയുടെ പ്രൊപ്രൈറ്റർ കം കോ-ഓർഡിനേറ്റർ. വയസ്സ് 70 ആയെങ്കിലും നാടകം ഉപേക്ഷിക്കാൻ ഇപ്പോഴും തയ്യാറല്ല. വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തിനിടെയും “രാഗലയ” ത്തിന് വേറിട്ട ഒരു സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.     രംഗബോധമില്ലാത്ത ഒരു കോമാളിയായി മരണം സീനിൽ നിന്ന് തന്റെ എല്ലാമെല്ലാമായ ശോശാമ്മയെ തട്ടിയെടുത്തെങ്കിലും ജീവിതത്തോട് പൊരുതാനുറപ്പിച്ചു തന്നെയായിരുന്നു ലോനപ്പൻ ചേട്ടന്റെ ഓരോ നീക്കങ്ങളും. Continue reading “യവനിക”

“മകനേ നിനക്കായ് ” ….

പ്രണയവല്ലരിയിലാദ്യം വിടർന്നോരു കുസുമംപേറ്റുനോവിന്നാഴവുംമാതൃത്വത്തിൻ നിർവൃതിയുംഎനിക്കേകിയീശൻ നീയാംജന്മപുണ്യത്തിലൂടെ കാൽ വളരുന്നോ കൈവളരുന്നോയെന്നുറ്റുനോക്കിയൊരാദിനങ്ങൾഓർക്കുമ്പോളോരുൾപ്പുളകംപകരം വെയ്ക്കാനാവാത്തൊരാനന്ദം കുഞ്ഞിക്കൈവീശീ നീകൊച്ചരിപ്പല്ലുകൾ കാട്ടി നീകുഞ്ഞിക്കാൽ പിച്ചവെയ്ക്കവേകാവലായ് നിന്നമ്മ ചാരെയെന്നും ഇന്നെനിക്കൊപ്പം നീയെൻമകനായ്‌, സുഹൃത്തായ്എങ്കിലും സ്നേഹത്തിൻവാക്കുകളിലോതിടട്ടേ നിന്നോട് സ്നേഹിക്കുക നീ നിൻ സോദരിയെ,സ്നേഹിക്കുക നീ നിൻ സോദരനെ,ചെയ്തീടൊല്ലെരുതാത്തതൊന്നുംനിൻ സഖാക്കളോട്,നിൻ സഖികളോട് കരുതുക മനസ്സിലെന്നുംസോദരീ സ്ഥാനം നിൻ സഖികൾക്ക്ചെയ്തീടൊല്ലെ നിൻ സഖികളോട്നിന്നമ്മയോടും സോദരിയോടും ചെയ്യാത്തതൊന്നും കരുതലുണ്ടാവണമൊരുനോട്ടത്തിൽ പോലുംനിൻ സോദരിക്കുള്ളകരുതൽ സഖികളോടായ് നല്ലൊരു മകനാകേണംനല്ലൊരു സോദരനാകേണംകാത്തു വെയ്ക്കണം നിൻ സ്വഭാവശുദ്ധിനിൻ വരും കാല നല്ല പാതിയ്ക്കായ് അമ്മയെ സ്നേഹിക്കുംContinue reading ““മകനേ നിനക്കായ് ” ….”

വിചാരണ

അമ്മേ……. എന്നൊരാർത്തനാദമെൻകർണ്ണങ്ങളെ പൊള്ളിക്കുന്നു.ഹൃത്തിലൊരു പിടി കനൽ കോരിയിടുന്നു.മാതൃത്വം ഇവിടെ പ്രതിക്കൂട്ടിലോ? അമ്മ തന്നുദരത്തിൽഅങ്കുരിച്ചൊരാ ജീവൻപാറക്കെട്ടിൽ തട്ടിച്ചിതറുമ്പോൾഅവസാനമായ്നാവനക്കിയതുംഅമ്മേ എന്നൊരു വിളിക്കാവില്ലേ അമ്മയെന്നൊരാ സത്യംപ്രതിക്കൂട്ടിലേറുമ്പോൾചിന്തിച്ചിടുവിൻ തെളിവാർന്നൊരുചിത്തത്തോടെ,തെറ്റിയതെവിടെയെന്ന്. സുഖത്തിൻപട്ടുമെത്തയിലുറങ്ങുംബാല്യങ്ങൾവലക്കണ്ണികൾ നെയ്ത് നെയ്ത്ദൂരേക്കെത്തും കൗമാരങ്ങൾ കാണുന്നില്ലവരൊന്നുംകേൾക്കുന്നില്ലവരൊന്നുംകൺമുന്നിലെ ജീവിതങ്ങളെ ,സുഖങ്ങൾക്കായുള്ള ത്യാഗങ്ങളെ പ്രണയത്തിൻ മധുരം നുകർന്നുതീരും മുൻപേ വീണുടയുംജീവിതങ്ങൾജീവിതമാം പളുങ്കുപാത്രത്തെകാത്തുസൂക്ഷിക്കാനറിയാതെഎറിഞ്ഞുടയ്ക്കുകയായ് സുഖങ്ങളിലൂടെ മാത്രംനടന്നവരടി പതറുകയായ്ചെറിയ നൊമ്പരംപോലും അസഹ്യംസ്വന്തം ചോരയ്ക്കു വേണ്ടിപ്പോലുംത്യാഗങ്ങൾ അസംഭവ്യം വലിച്ചെറിയുകയായ് പിന്നെഒഴിവാക്കുകയായ് പ്രതിബന്ധങ്ങളെവലക്കണ്ണികൾ നെയ്ത് നെയ്ത്വീണ്ടും പായുകയായ്നാശത്തിൻ നിലയില്ലാക്കയത്തിലേക്ക് അറിഞ്ഞീടണം മക്കൾ സുഖവും ദുഃഖവുംഅറിഞ്ഞീടണം വിയർപ്പിൻ വിലവളർത്തീടല്ലേ രാജകീയമായ്വിരിച്ചീടില്ലേ പട്ടുമെത്തകൂർത്തൊരാമുള്ളുകൾക്ക് മേൽContinue reading “വിചാരണ”

നിഴലുകൾ മായുമ്പോൾ

                            യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….അനൗൺസ്മെന്റ് തുടങ്ങി. എത്രാമത്തെത്തവണയാകും ഇത്  കേൾക്കുന്നത്.  “കാക്കത്തൊള്ളായിരം ” എന്ന വാക്ക് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയാവും കണ്ടെത്തിയത്. ആർക്കറിയാം.. എന്തായാലും ട്രെയിൻ യാത്രയെപ്പറ്റി ഓർക്കുമ്പോഴേ മനസ്സിൽ വരുന്നത് ഈ ശബ്ദം തന്നെ. ചില ശബ്ദങ്ങളും ഗന്ധങ്ങളും തനതായ ഓർമ്മകൾ തരുന്നു  ഇൻഡ്യൻ റെയിൽവേയെ പറ്റി ഓർക്കുമ്പോൾ നാസാരന്ധ്രങ്ങളിൽ പ്രാവിൻ കാഷ്ഠത്തിന്റെ ഗന്ധം നിറയുമായിരുന്ന ഒരു  കാലമു ണ്ടായിരുന്നു,.ജനശതാബ്ദിയെ പ്പോലെയുള്ള ട്രെയിനുകളുടെ വരവോടെ സുഖകരമായ ചില ഗന്ധങ്ങൾ  ഓർമ്മയിൽ ചേക്കേറി.             ജീവിതം ഒരു തീവണ്ടി യാത്രപോലെയാണെന്ന്Continue reading “നിഴലുകൾ മായുമ്പോൾ”

നിലാവ് പെയ്യുന്ന വഴികളിലൂടെ                                                അധ്യായം-രണ്ട് 

        മാധവനും പങ്കജാക്ഷിയും കുന്നേത്തറയിൽ മാധവൻ്റെ ഭാര്യയായി വലതുകാൽ വെച്ച് കയറി വന്നവളാണ് പങ്കജാക്ഷി.പേരു പോലെ തന്നെ സുന്ദരി ഗോതമ്പിൻ്റെ നിറവും കറുത്തിടതൂർന്ന കേശഭാരവുമുള്ള ഒരു സുന്ദരി. ബാല്യ വിവാഹം പ്രചാരത്തിലായിരുന്ന കാലമായതിനാൽ വിവാഹിതനാകുമ്പോൾ മാധവന് പ്രായം 18, പങ്കജാക്ഷിക്ക് പ്രായം 13ഉം മേനാത്തേരിൽ വളാലിൽ കുടുംബാംഗമായിരുന്നു പങ്കജാക്ഷി. ആളൊരു മിടുമിടുക്കി തന്നെയായിരുന്നു. മാധവനാകട്ടെ സ്വതവേ പതിഞ്ഞ സ്വഭാവവും ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു മാധവൻ.ജീവിതത്തെപ്പറ്റി വലിയ ദീർഘവീക്ഷണമൊന്നുമില്ലാതെ പോകുന്നതു പോലെ പോകട്ടെContinue reading “നിലാവ് പെയ്യുന്ന വഴികളിലൂടെ                                                അധ്യായം-രണ്ട് “

Design a site like this with WordPress.com
Get started