സ്നേഹപ്പുഴയോരത്ത്

ഇഷ്ടായോ കുഞ്ഞാവയെ? അമ്മയുടെ ചോദ്യം കേട്ട് അവന്തിക പെട്ടെന്ന് തിരിഞ്ഞു നോക്കി. കൂട്ടിനൊരാള് വേണം എന്നാഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.കൂട്ടുകാർ അനിയത്തി കുട്ടിയുടെയോ അനിയൻ കുട്ടന്റെയോ വിശേഷങ്ങൾ പറയുമ്പോൾ കൗതുകത്തോടെ കേൾക്കുമായിരുന്നു. എങ്കിലും ഒരിക്കൽ പോലും അച്ഛനോടോ അമ്മയോടോ ഈ ആഗ്രഹം പറയാൻ മനസ്സു വന്നില്ല. അവരുടെ സ്നേഹം പങ്കിട്ടു പോകുമോ എന്ന സ്വാർത്ഥ ചിന്തയാണോ തന്നെ തടഞ്ഞത്. അമ്പലത്തിൽ പോകുമ്പോൾ ഭഗവാനോട് സ്വകാര്യം പറയുന്നത് കാണുമ്പോൾ പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട് ഞങ്ങളറിയാത്ത എന്തു സ്വകാര്യമാണ് മോൾക്ക്Continue reading “സ്നേഹപ്പുഴയോരത്ത്”

സമാന്തരങ്ങൾ

മഞ്ജൂ, ഒന്ന് നിൽക്കൂ. ഞാനൊന്നു പറയട്ടെ  നടക്കുകയല്ല, ഓടുകയായിരുന്നു അവൾ,  എങ്ങോട്ടെന്നില്ലാതെ . സമാന്തരമായി നീണ്ടുകിടക്കുന്ന റെയിൽ പാളങ്ങൾക്കിടയിലൂടെ … മഞ്‌ജൂ പ്ലീസ് എനിക്ക് ഇങ്ങനെ ഓടാൻ വയ്യ. അനുപമയുടെ വാക്കുകൾ കേട്ട മഞ്ജു ഒരു നിമിഷം നിന്നു .  … ദുഃഖാർത്തയായ  പ്രിയ സുഹൃത്തിന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചെറിഞ്ഞ് അനുപമ അവളുടെ കരം പിടിച്ചു. വാ നമുക്ക് ഇവിടെ യിരിക്കാം.  റെയിൽപ്പാളത്തിലെ സിമന്റ് ബഞ്ചിൽ അവരിവരും ഇരുന്നു.  ഘനീഭവിച്ചു നിന്ന മൗനത്തിനൊടുവിൽ അനുപമ പതുക്കെContinue reading “സമാന്തരങ്ങൾ”

നിറഭേദങ്ങൾ

” ബെല്ലടിക്കാറായില്ലേ.  എല്ലാവരും വേഗം ക്ലാസ്സിൽ കയറ്” അന്നമ്മ ടീച്ചറാണ്. ഫസ്റ്റ് ബെല്ലടിച്ചു കഴിയുമ്പോൾ ടീച്ചറുടെ ഒരു റോന്തുചുറ്റൽ പതിവാണ്. “ദിവ്യ ലക്ഷ്മി എന്താ ഇവിടെ? ഡാൻസ് ക്ലാസ്സിനുണ്ടോ?’ “ഇല്ല ടീച്ചർ.വെറുതെ ഇതു വഴി പോയപ്പോൾ നോക്കി നിന്നെന്നേയുള്ളൂ.” “ഉം. വേഗം പോയി ക്ലാസ്സിൽ കയറ്’ രാവിലെ 8.30 മുതൽ 9.30 വരെ ബിന്ദുജ ടീച്ചറുടെ ഡാൻസ് ക്ലാസ്സുണ്ട്. ഞാനും കൂടി പൊയ്ക്കോട്ടേ എന്ന് കെഞ്ചി ചോദിച്ചതാണ്. കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത് ഡാൻസ് കളിച്ചു നടക്കാനാണോContinue reading “നിറഭേദങ്ങൾ”

യവനിക

    ” എന്തായി,  എല്ലാവരും എത്തിയില്ലേ?   ഇപ്പോൾ തന്നെ സമയം വൈകി.”   ലോനപ്പൻ ചേട്ടനാണ്. രാഗലയ നാടക സമിതിയുടെ പ്രൊപ്രൈറ്റർ കം കോ-ഓർഡിനേറ്റർ. വയസ്സ് 70 ആയെങ്കിലും നാടകം ഉപേക്ഷിക്കാൻ ഇപ്പോഴും തയ്യാറല്ല. വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തിനിടെയും “രാഗലയ” ത്തിന് വേറിട്ട ഒരു സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.     രംഗബോധമില്ലാത്ത ഒരു കോമാളിയായി മരണം സീനിൽ നിന്ന് തന്റെ എല്ലാമെല്ലാമായ ശോശാമ്മയെ തട്ടിയെടുത്തെങ്കിലും ജീവിതത്തോട് പൊരുതാനുറപ്പിച്ചു തന്നെയായിരുന്നു ലോനപ്പൻ ചേട്ടന്റെ ഓരോ നീക്കങ്ങളും. Continue reading “യവനിക”

Design a site like this with WordPress.com
Get started