പ്രയാണം

എവിടെ തുടങ്ങീയി പ്രയാണം എവിടെയാണിതിനന്ത്യം  സന്തുഷ്ടമാമൊരു ബാല്യം പൂത്തുമ്പിയായ് പാറി നടന്നൊരു കാലം യൗവ്വനം രാജകുമാരിയെപ്പോൽ പല്ലക്കിലേറ്റിയ കാലം വലതു കാൽ വെച്ച് പുതുപ്പെണ്ണായ് ജീവിതത്തിൻ പത്മവ്യൂഹത്തിലേക്ക് കയ്‌പും മധുരവും ഇടകലർന്നെത്തി യെൻജീവിതത്തിൽ അഭിമന്യൂവായ് മാറി ഞാൻ പഠിച്ചൂ ചുഴികളിൽ നിന്ന് വഴുതാൻ ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് ശഠിച്ചൂ ഭാരതസ്ത്രീ തൻ പ്രതിബിംബമായി ശാഠ്യങ്ങൾ തെറ്റുന്നതറിഞ്ഞീല അഭിനന്ദനങ്ങൾ പ്രചോദനങ്ങളായ് വിമർശനങ്ങൾ മനസ്സിലെടുത്തു മനസ്സിൻ വീണയിൽചെറുതാം ശ്രുതിഭംഗങ്ങൾ വരിഞ്ഞു മുറുകലുകൾ ഒരു നാൾ അനിവാര്യമായത് സംഭവിച്ചു  മധുരസംഗീതം പൊഴിക്കുമാ തന്ത്രികൾContinue reading “പ്രയാണം”

ജീവിതം പുതിയ കാഴ്ചപ്പാടിലൂടെ…

കാൻസറും വിഷാദരോഗവും ഒക്കെ ബാധിച്ചാൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും അല്ലേ. കുറച്ചു കാലത്തെ അജ്ഞാതവാസം നമ്മളെ കുറെയൊക്കെ മാറ്റിക്കളയും . അങ്ങനെയുള്ള അജ്ഞാതവാസത്തിനു ശേഷം ഞാൻ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു. നമുക്ക് വീണ്ടും നടന്നു തുടങ്ങാം നിലാവ് വീണ ആ വഴികളിലൂടെ. ഇടയ്ക്ക് കഥകളും കവിതകളും പെയിന്റിംഗുകളും ഒക്കെ ആയി എല്ലാം എന്റെ സ്വന്തം സൃഷ്ടികൾ

നിറഭേദങ്ങൾ

” ബെല്ലടിക്കാറായില്ലേ.  എല്ലാവരും വേഗം ക്ലാസ്സിൽ കയറ്” അന്നമ്മ ടീച്ചറാണ്. ഫസ്റ്റ് ബെല്ലടിച്ചു കഴിയുമ്പോൾ ടീച്ചറുടെ ഒരു റോന്തുചുറ്റൽ പതിവാണ്. “ദിവ്യ ലക്ഷ്മി എന്താ ഇവിടെ? ഡാൻസ് ക്ലാസ്സിനുണ്ടോ?’ “ഇല്ല ടീച്ചർ.വെറുതെ ഇതു വഴി പോയപ്പോൾ നോക്കി നിന്നെന്നേയുള്ളൂ.” “ഉം. വേഗം പോയി ക്ലാസ്സിൽ കയറ്’ രാവിലെ 8.30 മുതൽ 9.30 വരെ ബിന്ദുജ ടീച്ചറുടെ ഡാൻസ് ക്ലാസ്സുണ്ട്. ഞാനും കൂടി പൊയ്ക്കോട്ടേ എന്ന് കെഞ്ചി ചോദിച്ചതാണ്. കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത് ഡാൻസ് കളിച്ചു നടക്കാനാണോContinue reading “നിറഭേദങ്ങൾ”

“മകനേ നിനക്കായ് ” ….

പ്രണയവല്ലരിയിലാദ്യം വിടർന്നോരു കുസുമംപേറ്റുനോവിന്നാഴവുംമാതൃത്വത്തിൻ നിർവൃതിയുംഎനിക്കേകിയീശൻ നീയാംജന്മപുണ്യത്തിലൂടെ കാൽ വളരുന്നോ കൈവളരുന്നോയെന്നുറ്റുനോക്കിയൊരാദിനങ്ങൾഓർക്കുമ്പോളോരുൾപ്പുളകംപകരം വെയ്ക്കാനാവാത്തൊരാനന്ദം കുഞ്ഞിക്കൈവീശീ നീകൊച്ചരിപ്പല്ലുകൾ കാട്ടി നീകുഞ്ഞിക്കാൽ പിച്ചവെയ്ക്കവേകാവലായ് നിന്നമ്മ ചാരെയെന്നും ഇന്നെനിക്കൊപ്പം നീയെൻമകനായ്‌, സുഹൃത്തായ്എങ്കിലും സ്നേഹത്തിൻവാക്കുകളിലോതിടട്ടേ നിന്നോട് സ്നേഹിക്കുക നീ നിൻ സോദരിയെ,സ്നേഹിക്കുക നീ നിൻ സോദരനെ,ചെയ്തീടൊല്ലെരുതാത്തതൊന്നുംനിൻ സഖാക്കളോട്,നിൻ സഖികളോട് കരുതുക മനസ്സിലെന്നുംസോദരീ സ്ഥാനം നിൻ സഖികൾക്ക്ചെയ്തീടൊല്ലെ നിൻ സഖികളോട്നിന്നമ്മയോടും സോദരിയോടും ചെയ്യാത്തതൊന്നും കരുതലുണ്ടാവണമൊരുനോട്ടത്തിൽ പോലുംനിൻ സോദരിക്കുള്ളകരുതൽ സഖികളോടായ് നല്ലൊരു മകനാകേണംനല്ലൊരു സോദരനാകേണംകാത്തു വെയ്ക്കണം നിൻ സ്വഭാവശുദ്ധിനിൻ വരും കാല നല്ല പാതിയ്ക്കായ് അമ്മയെ സ്നേഹിക്കുംContinue reading ““മകനേ നിനക്കായ് ” ….”

നിലാവ് പെയ്യുന്ന വഴികളിലൂടെ                                                അധ്യായം-രണ്ട് 

        മാധവനും പങ്കജാക്ഷിയും കുന്നേത്തറയിൽ മാധവൻ്റെ ഭാര്യയായി വലതുകാൽ വെച്ച് കയറി വന്നവളാണ് പങ്കജാക്ഷി.പേരു പോലെ തന്നെ സുന്ദരി ഗോതമ്പിൻ്റെ നിറവും കറുത്തിടതൂർന്ന കേശഭാരവുമുള്ള ഒരു സുന്ദരി. ബാല്യ വിവാഹം പ്രചാരത്തിലായിരുന്ന കാലമായതിനാൽ വിവാഹിതനാകുമ്പോൾ മാധവന് പ്രായം 18, പങ്കജാക്ഷിക്ക് പ്രായം 13ഉം മേനാത്തേരിൽ വളാലിൽ കുടുംബാംഗമായിരുന്നു പങ്കജാക്ഷി. ആളൊരു മിടുമിടുക്കി തന്നെയായിരുന്നു. മാധവനാകട്ടെ സ്വതവേ പതിഞ്ഞ സ്വഭാവവും ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു മാധവൻ.ജീവിതത്തെപ്പറ്റി വലിയ ദീർഘവീക്ഷണമൊന്നുമില്ലാതെ പോകുന്നതു പോലെ പോകട്ടെContinue reading “നിലാവ് പെയ്യുന്ന വഴികളിലൂടെ                                                അധ്യായം-രണ്ട് “

ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ …..

നിലാവ് പെയ്യുന്ന വഴികളിലൂടെ-അധ്യായം-ഒന്ന്            പിന്നിട്ട വഴികളിലെ ഓരോ സംഭവങ്ങളും കോർത്തിണക്കി ഒരു അനുഭവകഥ എഴുതണമെന്ന് വിചാരിച്ചിട്ട് കുറേ നാളായി. പഠിച്ചിരുന്ന കാലത്തൊന്നും ചരിത്രം ഇഷ്ട്ര വിഷയമായിരുന്നില്ല.  എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ പഴയ കാര്യങ്ങൾ അറിയുന്നതിൽ ജിജ്ഞാസയേറി ഇടക്കൊന്ന് എഴുതി തുടങ്ങിയതുമാണ്. അപ്പോഴാണ് വിധി ഒരു കൊടുങ്കാറ്റായി ഞങ്ങൾക്കു മേൽ ആഞ്ഞടിച്ചത്. തെല്ലു നീണ്ടാരു ഇടവേളക്ക് ശേഷം വീണ്ടും മനസ്സിന് ഒരു റിവേഴ്സ് ഗിയറിടൽ. കിലുക്കാം പെട്ടിയെപ്പോലെ ,പൂമ്പാറ്റയെപ്പോലെ എല്ലായിടത്തും പാറിContinue reading “ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ …..”

Design a site like this with WordPress.com
Get started