ഒറ്റ, പത്ത് നൂറ്, ആയിരം’…,,, എന്തു വേഗത്തിലാണവർ വലയം തീർക്കുന്നത്.വാരിക്കുന്തങ്ങളേന്തിയ പടയാളികൾ തനിക്കു ചുറ്റും അഭേദ്യമായ വലയം തീർത്തു കഴിഞ്ഞു. പുറത്തു കടക്കാൻ ഒരു പഴുതും കാണുന്നില്ലല്ലോ.പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെ പോലെ….. മാളവികാ’… നല്ല ഉറക്കമാണല്ലോ? “അതെ ഡോക്ടർ ഇന്നലെ ഇൻജക്ഷൻ കൊടുത്തതിൽപ്പിന്നെ നല്ല ഉറക്കമാണ് “ ”പേടിക്കേണ്ട അമ്മേ. മരുന്നിന്റെ മയക്കമാണ്. “ ഹൗസ് സർജൻമാരുടെ സ്വരം അങ്ങകലെയെവിടെയോ കേൾക്കുന്നതു പോലെ. 7 ദിവസത്തിലേറെയായി ഈ നിരീക്ഷണ പരീക്ഷണങ്ങൾ തുടങ്ങിയിട്ട്. Back Pain ആയിട്ടായിരുന്നു തുടക്കം.Continue reading “പത്മവ്യൂഹം”