എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യത്തെ ഹോബി വായനയാണ്. കടന്നുവന്നതല്ല കടത്തിവിട്ടതാണെന്ന് പറയാം പഠിക്കാൻ മിടുക്കനായിരുന്നിട്ടും Pre-Degree യ്ക്കപ്പുറം പഠനം കൊണ്ടുപോകാൻ ജീവിത സാഹചര്യങ്ങൾ തടസ്സമായി നിന്ന ഒരാളാണ് എന്റെ അച്ഛൻ. തനിക്ക് നടക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ നടത്തിയെടുക്കണമെന്ന് ഉള്ളിന്റെ ഉള്ളിൽ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ തുടക്കമായിരുന്നു വായന.. അച്ഛൻ ഒരു കച്ചവടക്കാരനാണ്. എന്നും രാവിലെ 7.30 ന് കടയിലേക്ക് പോകും. Breakfast കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സമയക്കുറവ് എന്ന വ്യാജേന എന്നോട് പത്രം ഒന്ന് വായിച്ചു തരാൻContinue reading “My Reading, എന്റെ വായന”
Tag Archives: ജയശ്രീ
പ്രയാണം
എവിടെ തുടങ്ങീയി പ്രയാണം എവിടെയാണിതിനന്ത്യം സന്തുഷ്ടമാമൊരു ബാല്യം പൂത്തുമ്പിയായ് പാറി നടന്നൊരു കാലം യൗവ്വനം രാജകുമാരിയെപ്പോൽ പല്ലക്കിലേറ്റിയ കാലം വലതു കാൽ വെച്ച് പുതുപ്പെണ്ണായ് ജീവിതത്തിൻ പത്മവ്യൂഹത്തിലേക്ക് കയ്‌പും മധുരവും ഇടകലർന്നെത്തി യെൻജീവിതത്തിൽ അഭിമന്യൂവായ് മാറി ഞാൻ പഠിച്ചൂ ചുഴികളിൽ നിന്ന് വഴുതാൻ ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് ശഠിച്ചൂ ഭാരതസ്ത്രീ തൻ പ്രതിബിംബമായി ശാഠ്യങ്ങൾ തെറ്റുന്നതറിഞ്ഞീല അഭിനന്ദനങ്ങൾ പ്രചോദനങ്ങളായ് വിമർശനങ്ങൾ മനസ്സിലെടുത്തു മനസ്സിൻ വീണയിൽചെറുതാം ശ്രുതിഭംഗങ്ങൾ വരിഞ്ഞു മുറുകലുകൾ ഒരു നാൾ അനിവാര്യമായത് സംഭവിച്ചു മധുരസംഗീതം പൊഴിക്കുമാ തന്ത്രികൾContinue reading “പ്രയാണം”
തുഷാര ബിന്ദുക്കൾ
“തന്നിഷ്ടത്തിന് ജീവിക്കാനാണെങ്കിൽ വേറെ സ്ഥലം നോക്കിക്കോണം ഇവിടെ പറ്റില്ല ഇവിടെ ഞാനും എന്റെ കുടുംബവും സ്വന്ഥമായി താമസിക്കുന്ന വീടാണ്. ഞങ്ങൾക്കൊന്ന് സ്വസ്ഥമായി ഉറങ്ങണം” . കാതിൽ ഈയം ഉരുക്കിയൊഴിച്ചതുപോലെയുള്ള വാക്കുകൾ കേട്ടത് വിശ്വസിക്കാനാവാതെ വീണ്ടും കാതോർത്തു. സ്വപ്നമല്ല സത്യം തന്നെ എന്ത് കേൾക്കരുതെന്ന് ആഗ്രഹിച്ചോ അത് കേട്ടിരിക്കുന്നു. താനിന്നലെ രാത്രി പഴയകാല സുഹൃത്തിനോട് പതിവിൽ കവിഞ്ഞ് രാത്രി ഫോണിൽ സംസാരിച്ചതാണ് പ്രശ്നം. സംസാരിക്കുന്നതിന്റെ ശബ്ദവും ഹാളിലെ വെളിച്ചവും കൊണ്ട് അനന്തുവിന്റെ കുടുംബത്തിന്റെ ഉറക്കം തടസപ്പെട്ടത്രേ. കോളേജ് കാലംContinue reading “തുഷാര ബിന്ദുക്കൾ”
ജീവിതം പുതിയ കാഴ്ചപ്പാടിലൂടെ…
കാൻസറും വിഷാദരോഗവും ഒക്കെ ബാധിച്ചാൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും അല്ലേ. കുറച്ചു കാലത്തെ അജ്ഞാതവാസം നമ്മളെ കുറെയൊക്കെ മാറ്റിക്കളയും . അങ്ങനെയുള്ള അജ്ഞാതവാസത്തിനു ശേഷം ഞാൻ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു. നമുക്ക് വീണ്ടും നടന്നു തുടങ്ങാം നിലാവ് വീണ ആ വഴികളിലൂടെ. ഇടയ്ക്ക് കഥകളും കവിതകളും പെയിന്റിംഗുകളും ഒക്കെ ആയി എല്ലാം എന്റെ സ്വന്തം സൃഷ്ടികൾ
രാജേന്ദ്രൻ -മുടിയനായ പുത്രനോ?
നിലാവ് പെയ്യുന്ന വഴികളിലൂടെ അദ്ധ്യായം – മൂന്ന് രാജേന്ദ്രൻ വല്യച്ചതെപ്പറ്റിയുള്ള കഥകളെല്ലാം എൻ്റെ മനസ്സിൽ അദ്ദേഹത്തിന് ചാർത്തി തന്നത് ഒരു സ്നേഹം നിറഞ്ഞ ധിക്കാരിയുടെ പരിവേഷമായിരുന്നു. തീക്ഷ്ണമായ കണ്ണുകളുടെ കോണിൽ സ്നേഹം ഒളിപ്പിച്ച ധിക്കാരി. എനിക്ക് കുറെക്കാലം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വൃഥാ മോഹിച്ചു പോകുന്നു ….. അച്ഛനമ്മമാരുടെ ശിക്ഷണക്കുറവു കൊണ്ടോ എന്തോ ധിക്കാരിയായവൻ’, സ്കൂൾ കാലഘട്ടത്തിൽ അവൻ ഒരിക്കലും അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നില്ല’ മറിച്ച് കണ്ണിലെ കരടായിരുന്നു. സ്കൂൾ വിദ്യാഭ്യാസം സംഭവബഹുലമായി അവസാനിപ്പിച്ച് വഴക്ക്, മദ്യപാനം,Continue reading “രാജേന്ദ്രൻ -മുടിയനായ പുത്രനോ?”
നിറഭേദങ്ങൾ
” ബെല്ലടിക്കാറായില്ലേ. എല്ലാവരും വേഗം ക്ലാസ്സിൽ കയറ്” അന്നമ്മ ടീച്ചറാണ്. ഫസ്റ്റ് ബെല്ലടിച്ചു കഴിയുമ്പോൾ ടീച്ചറുടെ ഒരു റോന്തുചുറ്റൽ പതിവാണ്. “ദിവ്യ ലക്ഷ്മി എന്താ ഇവിടെ? ഡാൻസ് ക്ലാസ്സിനുണ്ടോ?’ “ഇല്ല ടീച്ചർ.വെറുതെ ഇതു വഴി പോയപ്പോൾ നോക്കി നിന്നെന്നേയുള്ളൂ.” “ഉം. വേഗം പോയി ക്ലാസ്സിൽ കയറ്’ രാവിലെ 8.30 മുതൽ 9.30 വരെ ബിന്ദുജ ടീച്ചറുടെ ഡാൻസ് ക്ലാസ്സുണ്ട്. ഞാനും കൂടി പൊയ്ക്കോട്ടേ എന്ന് കെഞ്ചി ചോദിച്ചതാണ്. കോൺവെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത് ഡാൻസ് കളിച്ചു നടക്കാനാണോContinue reading “നിറഭേദങ്ങൾ”
യവനിക
” എന്തായി, എല്ലാവരും എത്തിയില്ലേ? ഇപ്പോൾ തന്നെ സമയം വൈകി.” ലോനപ്പൻ ചേട്ടനാണ്. രാഗലയ നാടക സമിതിയുടെ പ്രൊപ്രൈറ്റർ കം കോ-ഓർഡിനേറ്റർ. വയസ്സ് 70 ആയെങ്കിലും നാടകം ഉപേക്ഷിക്കാൻ ഇപ്പോഴും തയ്യാറല്ല. വിവര സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തിനിടെയും “രാഗലയ” ത്തിന് വേറിട്ട ഒരു സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രംഗബോധമില്ലാത്ത ഒരു കോമാളിയായി മരണം സീനിൽ നിന്ന് തന്റെ എല്ലാമെല്ലാമായ ശോശാമ്മയെ തട്ടിയെടുത്തെങ്കിലും ജീവിതത്തോട് പൊരുതാനുറപ്പിച്ചു തന്നെയായിരുന്നു ലോനപ്പൻ ചേട്ടന്റെ ഓരോ നീക്കങ്ങളും. Continue reading “യവനിക”
നിലാവ് പെയ്യുന്ന വഴികളിലൂടെ അധ്യായം-രണ്ട്
മാധവനും പങ്കജാക്ഷിയും കുന്നേത്തറയിൽ മാധവൻ്റെ ഭാര്യയായി വലതുകാൽ വെച്ച് കയറി വന്നവളാണ് പങ്കജാക്ഷി.പേരു പോലെ തന്നെ സുന്ദരി ഗോതമ്പിൻ്റെ നിറവും കറുത്തിടതൂർന്ന കേശഭാരവുമുള്ള ഒരു സുന്ദരി. ബാല്യ വിവാഹം പ്രചാരത്തിലായിരുന്ന കാലമായതിനാൽ വിവാഹിതനാകുമ്പോൾ മാധവന് പ്രായം 18, പങ്കജാക്ഷിക്ക് പ്രായം 13ഉം മേനാത്തേരിൽ വളാലിൽ കുടുംബാംഗമായിരുന്നു പങ്കജാക്ഷി. ആളൊരു മിടുമിടുക്കി തന്നെയായിരുന്നു. മാധവനാകട്ടെ സ്വതവേ പതിഞ്ഞ സ്വഭാവവും ജീവിതത്തിൽ വലിയ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു മാധവൻ.ജീവിതത്തെപ്പറ്റി വലിയ ദീർഘവീക്ഷണമൊന്നുമില്ലാതെ പോകുന്നതു പോലെ പോകട്ടെContinue reading “നിലാവ് പെയ്യുന്ന വഴികളിലൂടെ അധ്യായം-രണ്ട് “