ഇഷ്ടായോ കുഞ്ഞാവയെ? അമ്മയുടെ ചോദ്യം കേട്ട് അവന്തിക പെട്ടെന്ന് തിരിഞ്ഞു നോക്കി. കൂട്ടിനൊരാള് വേണം എന്നാഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.കൂട്ടുകാർ അനിയത്തി കുട്ടിയുടെയോ അനിയൻ കുട്ടന്റെയോ വിശേഷങ്ങൾ പറയുമ്പോൾ കൗതുകത്തോടെ കേൾക്കുമായിരുന്നു. എങ്കിലും ഒരിക്കൽ പോലും അച്ഛനോടോ അമ്മയോടോ ഈ ആഗ്രഹം പറയാൻ മനസ്സു വന്നില്ല. അവരുടെ സ്നേഹം പങ്കിട്ടു പോകുമോ എന്ന സ്വാർത്ഥ ചിന്തയാണോ തന്നെ തടഞ്ഞത്. അമ്പലത്തിൽ പോകുമ്പോൾ ഭഗവാനോട് സ്വകാര്യം പറയുന്നത് കാണുമ്പോൾ പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട് ഞങ്ങളറിയാത്ത എന്തു സ്വകാര്യമാണ് മോൾക്ക്Continue reading “സ്നേഹപ്പുഴയോരത്ത്”
Tag Archives: കഥ
സമാന്തരങ്ങൾ
മഞ്ജൂ, ഒന്ന് നിൽക്കൂ. ഞാനൊന്നു പറയട്ടെ നടക്കുകയല്ല, ഓടുകയായിരുന്നു അവൾ, എങ്ങോട്ടെന്നില്ലാതെ . സമാന്തരമായി നീണ്ടുകിടക്കുന്ന റെയിൽ പാളങ്ങൾക്കിടയിലൂടെ … മഞ്‌ജൂ പ്ലീസ് എനിക്ക് ഇങ്ങനെ ഓടാൻ വയ്യ. അനുപമയുടെ വാക്കുകൾ കേട്ട മഞ്ജു ഒരു നിമിഷം നിന്നു . … ദുഃഖാർത്തയായ പ്രിയ സുഹൃത്തിന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചെറിഞ്ഞ് അനുപമ അവളുടെ കരം പിടിച്ചു. വാ നമുക്ക് ഇവിടെ യിരിക്കാം. റെയിൽപ്പാളത്തിലെ സിമന്റ് ബഞ്ചിൽ അവരിവരും ഇരുന്നു. ഘനീഭവിച്ചു നിന്ന മൗനത്തിനൊടുവിൽ അനുപമ പതുക്കെContinue reading “സമാന്തരങ്ങൾ”
തുഷാര ബിന്ദുക്കൾ
“തന്നിഷ്ടത്തിന് ജീവിക്കാനാണെങ്കിൽ വേറെ സ്ഥലം നോക്കിക്കോണം ഇവിടെ പറ്റില്ല ഇവിടെ ഞാനും എന്റെ കുടുംബവും സ്വന്ഥമായി താമസിക്കുന്ന വീടാണ്. ഞങ്ങൾക്കൊന്ന് സ്വസ്ഥമായി ഉറങ്ങണം” . കാതിൽ ഈയം ഉരുക്കിയൊഴിച്ചതുപോലെയുള്ള വാക്കുകൾ കേട്ടത് വിശ്വസിക്കാനാവാതെ വീണ്ടും കാതോർത്തു. സ്വപ്നമല്ല സത്യം തന്നെ എന്ത് കേൾക്കരുതെന്ന് ആഗ്രഹിച്ചോ അത് കേട്ടിരിക്കുന്നു. താനിന്നലെ രാത്രി പഴയകാല സുഹൃത്തിനോട് പതിവിൽ കവിഞ്ഞ് രാത്രി ഫോണിൽ സംസാരിച്ചതാണ് പ്രശ്നം. സംസാരിക്കുന്നതിന്റെ ശബ്ദവും ഹാളിലെ വെളിച്ചവും കൊണ്ട് അനന്തുവിന്റെ കുടുംബത്തിന്റെ ഉറക്കം തടസപ്പെട്ടത്രേ. കോളേജ് കാലംContinue reading “തുഷാര ബിന്ദുക്കൾ”