വിചാരണ

അമ്മേ……. എന്നൊരാർത്തനാദമെൻകർണ്ണങ്ങളെ പൊള്ളിക്കുന്നു.ഹൃത്തിലൊരു പിടി കനൽ കോരിയിടുന്നു.മാതൃത്വം ഇവിടെ പ്രതിക്കൂട്ടിലോ? അമ്മ തന്നുദരത്തിൽഅങ്കുരിച്ചൊരാ ജീവൻപാറക്കെട്ടിൽ തട്ടിച്ചിതറുമ്പോൾഅവസാനമായ്നാവനക്കിയതുംഅമ്മേ എന്നൊരു വിളിക്കാവില്ലേ അമ്മയെന്നൊരാ സത്യംപ്രതിക്കൂട്ടിലേറുമ്പോൾചിന്തിച്ചിടുവിൻ തെളിവാർന്നൊരുചിത്തത്തോടെ,തെറ്റിയതെവിടെയെന്ന്. സുഖത്തിൻപട്ടുമെത്തയിലുറങ്ങുംബാല്യങ്ങൾവലക്കണ്ണികൾ നെയ്ത് നെയ്ത്ദൂരേക്കെത്തും കൗമാരങ്ങൾ കാണുന്നില്ലവരൊന്നുംകേൾക്കുന്നില്ലവരൊന്നുംകൺമുന്നിലെ ജീവിതങ്ങളെ ,സുഖങ്ങൾക്കായുള്ള ത്യാഗങ്ങളെ പ്രണയത്തിൻ മധുരം നുകർന്നുതീരും മുൻപേ വീണുടയുംജീവിതങ്ങൾജീവിതമാം പളുങ്കുപാത്രത്തെകാത്തുസൂക്ഷിക്കാനറിയാതെഎറിഞ്ഞുടയ്ക്കുകയായ് സുഖങ്ങളിലൂടെ മാത്രംനടന്നവരടി പതറുകയായ്ചെറിയ നൊമ്പരംപോലും അസഹ്യംസ്വന്തം ചോരയ്ക്കു വേണ്ടിപ്പോലുംത്യാഗങ്ങൾ അസംഭവ്യം വലിച്ചെറിയുകയായ് പിന്നെഒഴിവാക്കുകയായ് പ്രതിബന്ധങ്ങളെവലക്കണ്ണികൾ നെയ്ത് നെയ്ത്വീണ്ടും പായുകയായ്നാശത്തിൻ നിലയില്ലാക്കയത്തിലേക്ക് അറിഞ്ഞീടണം മക്കൾ സുഖവും ദുഃഖവുംഅറിഞ്ഞീടണം വിയർപ്പിൻ വിലവളർത്തീടല്ലേ രാജകീയമായ്വിരിച്ചീടില്ലേ പട്ടുമെത്തകൂർത്തൊരാമുള്ളുകൾക്ക് മേൽContinue reading “വിചാരണ”

Design a site like this with WordPress.com
Get started