PUZZLE Life is a puzzleA solvable oneMan wanders unknowinglybehind that. Love the people around ,Love yourself.Self love, the greatest love,without it no way to success Self love keep ourselvesbeautiful,Keep the body healthy ,Keep the mind calm and strong Then there is solution for the puzzle,The life puzzle.Play well, solve the PuzzleThe life puzzle Dr. SContinue reading “PUZZLE”
Category Archives: My Poems, എൻ്റെ കവിതകൾ
പ്രയാണം
എവിടെ തുടങ്ങീയി പ്രയാണം എവിടെയാണിതിനന്ത്യം സന്തുഷ്ടമാമൊരു ബാല്യം പൂത്തുമ്പിയായ് പാറി നടന്നൊരു കാലം യൗവ്വനം രാജകുമാരിയെപ്പോൽ പല്ലക്കിലേറ്റിയ കാലം വലതു കാൽ വെച്ച് പുതുപ്പെണ്ണായ് ജീവിതത്തിൻ പത്മവ്യൂഹത്തിലേക്ക് കയ്‌പും മധുരവും ഇടകലർന്നെത്തി യെൻജീവിതത്തിൽ അഭിമന്യൂവായ് മാറി ഞാൻ പഠിച്ചൂ ചുഴികളിൽ നിന്ന് വഴുതാൻ ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് ശഠിച്ചൂ ഭാരതസ്ത്രീ തൻ പ്രതിബിംബമായി ശാഠ്യങ്ങൾ തെറ്റുന്നതറിഞ്ഞീല അഭിനന്ദനങ്ങൾ പ്രചോദനങ്ങളായ് വിമർശനങ്ങൾ മനസ്സിലെടുത്തു മനസ്സിൻ വീണയിൽചെറുതാം ശ്രുതിഭംഗങ്ങൾ വരിഞ്ഞു മുറുകലുകൾ ഒരു നാൾ അനിവാര്യമായത് സംഭവിച്ചു മധുരസംഗീതം പൊഴിക്കുമാ തന്ത്രികൾContinue reading “പ്രയാണം”
“മകനേ നിനക്കായ് ” ….
പ്രണയവല്ലരിയിലാദ്യം വിടർന്നോരു കുസുമംപേറ്റുനോവിന്നാഴവുംമാതൃത്വത്തിൻ നിർവൃതിയുംഎനിക്കേകിയീശൻ നീയാംജന്മപുണ്യത്തിലൂടെ കാൽ വളരുന്നോ കൈവളരുന്നോയെന്നുറ്റുനോക്കിയൊരാദിനങ്ങൾഓർക്കുമ്പോളോരുൾപ്പുളകംപകരം വെയ്ക്കാനാവാത്തൊരാനന്ദം കുഞ്ഞിക്കൈവീശീ നീകൊച്ചരിപ്പല്ലുകൾ കാട്ടി നീകുഞ്ഞിക്കാൽ പിച്ചവെയ്ക്കവേകാവലായ് നിന്നമ്മ ചാരെയെന്നും ഇന്നെനിക്കൊപ്പം നീയെൻമകനായ്, സുഹൃത്തായ്എങ്കിലും സ്നേഹത്തിൻവാക്കുകളിലോതിടട്ടേ നിന്നോട് സ്നേഹിക്കുക നീ നിൻ സോദരിയെ,സ്നേഹിക്കുക നീ നിൻ സോദരനെ,ചെയ്തീടൊല്ലെരുതാത്തതൊന്നുംനിൻ സഖാക്കളോട്,നിൻ സഖികളോട് കരുതുക മനസ്സിലെന്നുംസോദരീ സ്ഥാനം നിൻ സഖികൾക്ക്ചെയ്തീടൊല്ലെ നിൻ സഖികളോട്നിന്നമ്മയോടും സോദരിയോടും ചെയ്യാത്തതൊന്നും കരുതലുണ്ടാവണമൊരുനോട്ടത്തിൽ പോലുംനിൻ സോദരിക്കുള്ളകരുതൽ സഖികളോടായ് നല്ലൊരു മകനാകേണംനല്ലൊരു സോദരനാകേണംകാത്തു വെയ്ക്കണം നിൻ സ്വഭാവശുദ്ധിനിൻ വരും കാല നല്ല പാതിയ്ക്കായ് അമ്മയെ സ്നേഹിക്കുംContinue reading ““മകനേ നിനക്കായ് ” ….”
വിചാരണ
അമ്മേ……. എന്നൊരാർത്തനാദമെൻകർണ്ണങ്ങളെ പൊള്ളിക്കുന്നു.ഹൃത്തിലൊരു പിടി കനൽ കോരിയിടുന്നു.മാതൃത്വം ഇവിടെ പ്രതിക്കൂട്ടിലോ? അമ്മ തന്നുദരത്തിൽഅങ്കുരിച്ചൊരാ ജീവൻപാറക്കെട്ടിൽ തട്ടിച്ചിതറുമ്പോൾഅവസാനമായ്നാവനക്കിയതുംഅമ്മേ എന്നൊരു വിളിക്കാവില്ലേ അമ്മയെന്നൊരാ സത്യംപ്രതിക്കൂട്ടിലേറുമ്പോൾചിന്തിച്ചിടുവിൻ തെളിവാർന്നൊരുചിത്തത്തോടെ,തെറ്റിയതെവിടെയെന്ന്. സുഖത്തിൻപട്ടുമെത്തയിലുറങ്ങുംബാല്യങ്ങൾവലക്കണ്ണികൾ നെയ്ത് നെയ്ത്ദൂരേക്കെത്തും കൗമാരങ്ങൾ കാണുന്നില്ലവരൊന്നുംകേൾക്കുന്നില്ലവരൊന്നുംകൺമുന്നിലെ ജീവിതങ്ങളെ ,സുഖങ്ങൾക്കായുള്ള ത്യാഗങ്ങളെ പ്രണയത്തിൻ മധുരം നുകർന്നുതീരും മുൻപേ വീണുടയുംജീവിതങ്ങൾജീവിതമാം പളുങ്കുപാത്രത്തെകാത്തുസൂക്ഷിക്കാനറിയാതെഎറിഞ്ഞുടയ്ക്കുകയായ് സുഖങ്ങളിലൂടെ മാത്രംനടന്നവരടി പതറുകയായ്ചെറിയ നൊമ്പരംപോലും അസഹ്യംസ്വന്തം ചോരയ്ക്കു വേണ്ടിപ്പോലുംത്യാഗങ്ങൾ അസംഭവ്യം വലിച്ചെറിയുകയായ് പിന്നെഒഴിവാക്കുകയായ് പ്രതിബന്ധങ്ങളെവലക്കണ്ണികൾ നെയ്ത് നെയ്ത്വീണ്ടും പായുകയായ്നാശത്തിൻ നിലയില്ലാക്കയത്തിലേക്ക് അറിഞ്ഞീടണം മക്കൾ സുഖവും ദുഃഖവുംഅറിഞ്ഞീടണം വിയർപ്പിൻ വിലവളർത്തീടല്ലേ രാജകീയമായ്വിരിച്ചീടില്ലേ പട്ടുമെത്തകൂർത്തൊരാമുള്ളുകൾക്ക് മേൽContinue reading “വിചാരണ”