Mother and baby

Relationship between mother and baby is un explainable. They are one among the two. A mother with a healthy mind can never hate her baby. In every crisis ,a baby’s first uttering word is Ma…. It is such a relationship which cannot be replaced by anything. Relationship between mother and baby is the only eternalContinue reading “Mother and baby”

When I feel more productive ?

I feel more productive when I am undergoing through strong emotions. Also it happens while i am more systematic. During the time of sorrows , I used to write stories and poems. With a stable mind I may draw, Paint and re-arrange shelves. When I am extremely happy I used to cook more deliciously. InContinue reading “When I feel more productive ?”

സ്നേഹപ്പുഴയോരത്ത്

ഇഷ്ടായോ കുഞ്ഞാവയെ? അമ്മയുടെ ചോദ്യം കേട്ട് അവന്തിക പെട്ടെന്ന് തിരിഞ്ഞു നോക്കി. കൂട്ടിനൊരാള് വേണം എന്നാഗ്രഹിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.കൂട്ടുകാർ അനിയത്തി കുട്ടിയുടെയോ അനിയൻ കുട്ടന്റെയോ വിശേഷങ്ങൾ പറയുമ്പോൾ കൗതുകത്തോടെ കേൾക്കുമായിരുന്നു. എങ്കിലും ഒരിക്കൽ പോലും അച്ഛനോടോ അമ്മയോടോ ഈ ആഗ്രഹം പറയാൻ മനസ്സു വന്നില്ല. അവരുടെ സ്നേഹം പങ്കിട്ടു പോകുമോ എന്ന സ്വാർത്ഥ ചിന്തയാണോ തന്നെ തടഞ്ഞത്. അമ്പലത്തിൽ പോകുമ്പോൾ ഭഗവാനോട് സ്വകാര്യം പറയുന്നത് കാണുമ്പോൾ പലപ്പോഴും അമ്മ ചോദിച്ചിട്ടുണ്ട് ഞങ്ങളറിയാത്ത എന്തു സ്വകാര്യമാണ് മോൾക്ക്Continue reading “സ്നേഹപ്പുഴയോരത്ത്”

My Reading, എന്റെ വായന

എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യത്തെ ഹോബി വായനയാണ്. കടന്നുവന്നതല്ല കടത്തിവിട്ടതാണെന്ന് പറയാം പഠിക്കാൻ മിടുക്കനായിരുന്നിട്ടും Pre-Degree യ്ക്കപ്പുറം പഠനം കൊണ്ടുപോകാൻ ജീവിത സാഹചര്യങ്ങൾ തടസ്സമായി നിന്ന ഒരാളാണ് എന്റെ അച്ഛൻ. തനിക്ക് നടക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ നടത്തിയെടുക്കണമെന്ന് ഉള്ളിന്റെ ഉള്ളിൽ അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ തുടക്കമായിരുന്നു വായന.. അച്ഛൻ ഒരു കച്ചവടക്കാരനാണ്. എന്നും രാവിലെ 7.30 ന് കടയിലേക്ക് പോകും. Breakfast കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സമയക്കുറവ് എന്ന വ്യാജേന എന്നോട് പത്രം ഒന്ന് വായിച്ചു തരാൻContinue reading “My Reading, എന്റെ വായന”

സമാന്തരങ്ങൾ

മഞ്ജൂ, ഒന്ന് നിൽക്കൂ. ഞാനൊന്നു പറയട്ടെ  നടക്കുകയല്ല, ഓടുകയായിരുന്നു അവൾ,  എങ്ങോട്ടെന്നില്ലാതെ . സമാന്തരമായി നീണ്ടുകിടക്കുന്ന റെയിൽ പാളങ്ങൾക്കിടയിലൂടെ … മഞ്‌ജൂ പ്ലീസ് എനിക്ക് ഇങ്ങനെ ഓടാൻ വയ്യ. അനുപമയുടെ വാക്കുകൾ കേട്ട മഞ്ജു ഒരു നിമിഷം നിന്നു .  … ദുഃഖാർത്തയായ  പ്രിയ സുഹൃത്തിന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചെറിഞ്ഞ് അനുപമ അവളുടെ കരം പിടിച്ചു. വാ നമുക്ക് ഇവിടെ യിരിക്കാം.  റെയിൽപ്പാളത്തിലെ സിമന്റ് ബഞ്ചിൽ അവരിവരും ഇരുന്നു.  ഘനീഭവിച്ചു നിന്ന മൗനത്തിനൊടുവിൽ അനുപമ പതുക്കെContinue reading “സമാന്തരങ്ങൾ”

പത്മവ്യൂഹം

                                          ഒറ്റ, പത്ത് നൂറ്, ആയിരം’…,,, എന്തു വേഗത്തിലാണവർ വലയം തീർക്കുന്നത്.വാരിക്കുന്തങ്ങളേന്തിയ പടയാളികൾ തനിക്കു ചുറ്റും അഭേദ്യമായ വലയം തീർത്തു കഴിഞ്ഞു. പുറത്തു കടക്കാൻ ഒരു പഴുതും കാണുന്നില്ലല്ലോ.പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെ പോലെ….. മാളവികാ’… നല്ല ഉറക്കമാണല്ലോ? “അതെ ഡോക്ടർ ഇന്നലെ ഇൻജക്ഷൻ കൊടുത്തതിൽപ്പിന്നെ നല്ല ഉറക്കമാണ് “ ”പേടിക്കേണ്ട അമ്മേ. മരുന്നിന്റെ മയക്കമാണ്. “ ഹൗസ് സർജൻമാരുടെ സ്വരം അങ്ങകലെയെവിടെയോ കേൾക്കുന്നതു പോലെ. 7 ദിവസത്തിലേറെയായി ഈ നിരീക്ഷണ പരീക്ഷണങ്ങൾ തുടങ്ങിയിട്ട്. Back Pain ആയിട്ടായിരുന്നു തുടക്കം.Continue reading “പത്മവ്യൂഹം”

പ്രയാണം

എവിടെ തുടങ്ങീയി പ്രയാണം എവിടെയാണിതിനന്ത്യം  സന്തുഷ്ടമാമൊരു ബാല്യം പൂത്തുമ്പിയായ് പാറി നടന്നൊരു കാലം യൗവ്വനം രാജകുമാരിയെപ്പോൽ പല്ലക്കിലേറ്റിയ കാലം വലതു കാൽ വെച്ച് പുതുപ്പെണ്ണായ് ജീവിതത്തിൻ പത്മവ്യൂഹത്തിലേക്ക് കയ്‌പും മധുരവും ഇടകലർന്നെത്തി യെൻജീവിതത്തിൽ അഭിമന്യൂവായ് മാറി ഞാൻ പഠിച്ചൂ ചുഴികളിൽ നിന്ന് വഴുതാൻ ചെയ്യാവുന്നതെല്ലാം ചെയ്യണമെന്ന് ശഠിച്ചൂ ഭാരതസ്ത്രീ തൻ പ്രതിബിംബമായി ശാഠ്യങ്ങൾ തെറ്റുന്നതറിഞ്ഞീല അഭിനന്ദനങ്ങൾ പ്രചോദനങ്ങളായ് വിമർശനങ്ങൾ മനസ്സിലെടുത്തു മനസ്സിൻ വീണയിൽചെറുതാം ശ്രുതിഭംഗങ്ങൾ വരിഞ്ഞു മുറുകലുകൾ ഒരു നാൾ അനിവാര്യമായത് സംഭവിച്ചു  മധുരസംഗീതം പൊഴിക്കുമാ തന്ത്രികൾContinue reading “പ്രയാണം”

Design a site like this with WordPress.com
Get started