ജീവിതം
ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്. പക്ഷേ നമുക്ക് വേണ്ടത് ഇത് രണ്ടിനേയും ഒരേ പോലെ കാണാനുള്ള കാഴ്ചപ്പാടാണ്. സുഖങ്ങളിൽ അധികം അഭിരമിക്കാതെയും ദുഃഖത്തെ നിസ്സംഗതയോടെ സ്വീകരിക്കാനും കഴിയുന്നവർക്ക് വലിയ പ്രശ്നങ്ങളില്ലാതെ ജീവിക്കാം.
സൗഹൃദം
നമ്മുടെ സന്തോഷങ്ങളിൽ കൂടെ കൂടുന്നതല്ല മറിച്ച് നാം ഒന്ന് തളരുമ്പോൾ സമയം ഉണ്ടാക്കി നമ്മെ താങ്ങുന്നത് ആരാണോ അവർക്കാണ് നമ്മളോട് യഥാർത്ഥ സൗഹ്യദം. അങ്ങനെയുള്ള സൗഹൃദങ്ങളെ നാം ഒരു നിധിപോലെ സൂക്ഷിക്കണം
19/03/2023
മനസ്സ്
മനസ്സും ശരീരവും ഒരുപോലെ ചേർന്ന് നിന്നാൽ മാത്രമേ സന്തോഷകരമായ ജീവിതം സാധ്യമാകൂ.